അബുദാബി: ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി ഫോര്‍ക് ലിഫ്റ്റില്‍ നിന്ന് സാധനം ഇറക്കുമ്പോള്‍ പെട്ടി തലയില്‍ വീണ് മരിച്ചു. കാടങ്കോട് ജമാഅത്ത് പള്ളിക്ക് സമീപത്തെ കെ.സി. അബ്ദുസ്സലാമിന്റെ മകന്‍ പി.എം സവാദ്(28)ആണ് മരിച്ചത്. അബുദാബിയിലെ ഹാര്‍ഡ്‌വേര്‍ കടയിലെ ജോലിക്കാരനായ സവാദ് തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഇന്ത്യന്‍ സമയം 12.30 മണിയോടെ വാഹനത്തില്‍ നിന്ന് ഫൊര്‍ക് ലിഫ്റ്റ് ഉപയോഗിച്ച് ഭാരമുള്ള പെട്ടി താഴെ ഇറക്കുമ്പോള്‍ ഫൊര്‍ക് ലിഫ്റ്റില്‍ നിന്ന്‍ വഴുതി പെട്ടി തലയില്‍ വീണ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം അബുദാബിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സവാദിന്റെ അനുജൻ മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ മരണപ്പെട്ടിരുന്നു. മയ്യിത്ത് നാട്ടില്‍ കൊണ്ടു വന്ന് ഖബറടക്കുമെന്ന്‍ ബന്ധുക്കള്‍ അറിയിച്ചു. പി.എം സുഹ്‌റയാണ് മാതാവ്. ഭാര്യ വലിയപറമ്പലെ കെ.ടി ഷമീമ. മക്കള്‍: ലബീബ, റാഷീദ്. സഹോദരങ്ങള്‍: ബുഷ്‌റ, ഹബീബ പരേതനായ റാഷിദ്.
Print this news



2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box