ദുബൈ: വ്യത്യസ്തതയും മൌലികതയുമുള്ള ഒട്ടനവധി ഗാനങ്ങളിലൂടെ അനുവാചക ലോകത്തെ ആഹ്ലാദിപ്പിച്ച് കൊണ്ട് സപ്തതിയിലെത്തി നിൽക്കുന്ന മൂസ എരഞ്ഞോളി എന്ന മാപ്പിളപ്പാട്ടിന്റെ സുൽത്താനെ ആദരിക്കാൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഫ്യൂച്ചർ മീഡിയ ഒരുക്കുന്ന മഅസ്സലാം സ്വീറ്റ് എഴുപത് എന്ന സംഗീത സായാഹ്നം ദുബൈ അൽനാസർ ലിഷർ ലാന്റിൽ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ഏഴിന് നടക്കും. ചടങ്ങ് എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. സംഗീത വിരുന്നിൽ കണ്ണൂർ ഷെരീഫ്, വിളയിൽ ഫസീല, കണ്ണൂർ സീനത്ത്, രഹ്ന സലീം, സലീം കോടത്തൂർ, ഇസ്മായിൽ തളങ്കര, ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയവർ പങ്കെടുക്കും. യു.എ.ഇ ക്കകത്തും പുറത്തൂമുള്ള സാമൂഹ്യ സാംസ്കാരിക പ്രതിഭകൾ മൂസ്സാക്കയെ അനുമോദിക്കാൻ എത്തിച്ചേരും.
Print this news




2009
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ വാര്‍ത്തയെ കുറിചുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ ടൈപ്പ് ചയ്യുക. അതിനു ശേഷം “അഭിപ്രായം ഇങ്ങനെ” എന്ന ഒപ്ഷനില്‍ നിന്നും “നാമം” സെലെക്റ്റ് ചെയ്ത് പേര് നല്‍കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ താഴെയുള്ള "Malayalam Typewriter" ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ടൈപ്പ് ചെയ്തതിനു ശേഷം copy ചെയ്തു comment ബോക്സില്‍ paste ചെയ്യുക.
Malayalam Typewriter
Comment box
for English directly type into comment box